Friday, April 29, 2011

സുര്യകാന്തി

ഒരു വാര്‍ഷിക സസ്യമാണ്  സൂര്യകാന്തി. ഇവയുടെ പൂവിന്റെ തണ്ട്  3 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട്. 30 സെന്റീമീറ്റർ വരെ വ്യാസത്തില്‍  കാണപ്പെടുന്ന പൂവിൽ വലിയ വിത്തുകൾ കാണാം. ജന്മദേശം അമേരിക്കയായ ഈ സസ്യത്തിന്റെ കുടുംബം “ആസ്റ്ററാസീയേ“(Asteraceae) ആണ്‌.
ഭക്ഷ്യഎണ്ണയുടെ    ഉത്പാദനത്തിനും വാണിജ്യാടിസ്ഥാനത്തിലും വളർത്തുന്ന പുഷ്പമാണ് സൂര്യകാന്തി. ഇവയുടെ വിത്തുകള്‍  ഉപ്പ് ചേർത്തോ ചേർക്കാതെയോ വറുത്ത് കടകളിൽ ലഭ്യമാണ്.









Wednesday, April 27, 2011

താമരവളയം..

ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ 
സസ്യം ആണ് താമര.താമരയാണ് ഇന്ത്യയുടെ ദേശ്യ പുഷ്പ്പം.കുടാതെ ഈജിപിറ്റിന്റെയും
ദേശീയ പുഷ്പമാണിത്. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) 
എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച കവികൾ ധാരാളം 
വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട്‌ ഉപമിക്കാറുണ്ട്. 
(ഉദാഹരണം: പങ്കജാക്ഷി)
താമരനൂൽ എന്നത് താമരവളയത്തികത്തുള്ള നൂലിനെയാണു്.
 താമരയുടെ തണ്ടിനെ താമരവളയം..
സരസ്വതിയും ബ്രഹ്മാവും താമരയിൽ ആസനസ്ഥരാണ്‌ എന്നും 
വിഷ്ണുവിന്റെ നാഭിയിൽ നിന്നും മുളച്ച താമരയാണ്‌ ബ്രഹ്മാവിന്റെ ഇരിപ്പിടം
 എന്നും ഹൈന്ദവ ഐതിഹ്യങ്ങളാണ്‌.



Tuesday, April 26, 2011

റോസിന്റെ നിറമാറ്റം...........


ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന 
മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂ എന്നും വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. 
ഇംഗ്ലീഷിൽ :റോസ്, തമിഴില്‍ റോജാ. ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്. 
വിവിധ നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങൾ
സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായി ലോകമമ്പാടും അറിയപ്പെടുന്നു.
ഊടിയിലെ  റോസ് ഗാർഡനിൽ 5000-ത്തോളം വർഗ്ഗങ്ങളിലുള്ള റോസാച്ചെടികൾ ഉണ്ട്.
ഏകദേശം 25,000 പരം ഇനങ്ങളിലുള്ള‍ പനിനീർച്ചെടികൾ ലോകത്തിന്റെ 
വിവിധഭാഗങ്ങളിൽ ഉണ്ട് . നിറം, വലിപ്പം,ആകൃതി, ഗന്ധം എന്നിവ അടിസ്ഥാനമാക്കി 
പ്രധാനമായും അഞ്ചായി ചെടികൾ വിഭജിച്ചിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലും അലങ്കാരത്തിനായും ‍ വളർത്താൻ കഴിയുന്ന ഒരു ചെടികൂടിയാണ്‌ പനിനീർ. 
ഇന്ഗ്ലാണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളുടെ ദേശീയപുഷ്പവുമാണിത്......................