ഒരു വാര്‍ഷിക സസ്യമാണ് സൂര്യകാന്തി. ഇവയുടെ പൂവിന്റെ തണ്ട് 3 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട്. 30 സെന്റീമീറ്റർ വരെ വ്യാസത്തില്‍ കാണപ്പെടുന്ന പൂവിൽ വലിയ വിത്തുകൾ കാണാം. ജന്മദേശം അമേരിക്കയായ ഈ സസ്യത്തിന്റെ കുടുംബം “ആസ്റ്ററാസീയേ“(Asteraceae) ആണ്.
ഭക്ഷ്യഎണ്ണയുടെ ഉത്പാദനത്തിനും വാണിജ്യാടിസ്ഥാനത്തിലും വളർത്തുന്ന പുഷ്പമാണ് സൂര്യകാന്തി. ഇവയുടെ വിത്തുകള്‍ ഉപ്പ് ചേർത്തോ ചേർക്കാതെയോ വറുത്ത് കടകളിൽ ലഭ്യമാണ്.



